ഡോ:ബിനി ബൈജു - പ്രസിഡണ്ട്‌ , ഡോ:വി. ശ്രീകാന്ത് -ജനറൽ സെക്രട്ടറി

ഡോ:ബിനി ബൈജു - പ്രസിഡണ്ട്‌ , ഡോ:വി. ശ്രീകാന്ത് -ജനറൽ സെക്രട്ടറി

തിരുവനന്തപുരം : സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യങ്‌സ്റ്റേഴ്‌സ് ആൻഡ് അഡൽട്സ് (സഹ്യ) യുടെ 2026 ലെ ഭാരവാഹികളായി ഡോ:ബിനി ബൈജു , ചെങ്ങന്നൂർ (സംസ്‌ഥാന പ്രസിഡന്റ്) ഡോ:വി. ശ്രീകാന്ത്, മലപ്പുറം (ജനറൽ സെക്രട്ടറി ), ഡോ: മധുസൂദനൻ പുല്ലാട്ട് തിരൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഡോ. ഹലിം കെ. റ്റി പരപ്പനങ്ങാടി (ചെയർമാൻ ട്രെയിനിങ് ഡിവിഷൻ), ഡോ: സൂരജ് കൊയിലാണ്ടി (ട്രെയിനിങ് കോർഡിനേറ്റർ), ഡോ:നിഖിത അഖിൽ തിരുവനന്തപുരം(വൈസ് പ്രസിഡന്റ്) ഡോ: ഐന കോഴിക്കോട് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. 18 ആം സംസ്‌ഥാന സമ്മേളനവും ദേശീയ ക്യാൻസർ ശിൽപ്പാശാലയും, പ്രശ്സ്ത ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ:രവി ഡോക്ടർ (പൂനെ) ഉത്ഘാടനം ചെയ്തു. ഡോ: വിനു കൃഷ്ണൻ, ഡോ: ജോർജ്ജി കുരുവിള, ഡോ: ഉമ്മർ അലി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ : എസ്. ജി. ബിജു മോഡറേറ്ററായിരുന്നു. ഡോ : രാകേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ഡോ : അഖിൽ എസ് എസ്, ഡോ : അനീഷ് മോഹൻ, ഡോ: സൗമ്യ കൃഷ്ണൻ, ഡോ : ആർ. പ്രദീപ്‌ കുമാർ, ഡോ :സരിഗ ശിവൻ, ഡോ :വി. അമീർ, ഡോ:ബസ്മ അലി, ഡോ :ഷിബി പി വർഗീസ് ഡോ : റഹീസ് കെ., ഡോ : എ. വഹാബ്, ഡോ : പി. കെ. ഷഹീബ എന്നിവർ സംസാരിച്ചു.