ഡോ: ഫൈസക്കും, ഡോ: അരുണിനും പുരസ്‌കാരങ്ങൾ

ഡോ: ഫൈസക്കും, ഡോ: അരുണിനും പുരസ്‌കാരങ്ങൾ

കോട്ടയം: സഹ്യ (School of Artistic Homoeopathy for Youngsters & Adults)യുടെ 9-ാമത് മികച്ച വനിതാ ഡോക്ടർ അവാർഡിന് പാലക്കാട്‌ സ്വദേശിനിയായ ഡോ. ഫൈസ മൊയ്ദുവും, മികച്ച ജൂനിയർ ഡോക്ടർ അവാർഡിന് ഡോ. അരുൺ ദാസ് വെളിയത്തും അർഹരായി. ലഹരി വിമോചന ചികിത്സ, കുട്ടികളിലെ പഠനസ്വഭാവ വൈകല്യങ്ങൾ, ഉദരരോഗങ്ങളിൽ ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് ദേശീയ–അന്തർദേശീയ സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ, സ്ത്രീ ശാക്തീകരണ മേഖലയിലെ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഡോ. ഫൈസയ്ക്ക് പുരസ്‌കാരം നൽകുന്നത്. പാലക്കാട് ജില്ലയിലെ കോങ്ങാട് പ്രവർത്തിക്കുന്ന കെയർ ഹോമിയോപതി ക്ലിനിക്കില്‍ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ഫൈസയുടെ ഭർത്താവ് ഷമീൽ സജ്ജാദും (CEO Zirva Business Solutions) മക്കൾ ആയിഷ സിയാൻ സജ്ജാദ്, ആയിഷ സമ്രിൻ സജ്ജാദ്, ആയിഷ സഹീൻ സജ്ജാദ് എന്നിവരുമാണ്. സോറിയാസിസ് അടക്കമുള്ള ത്വക്ക് രോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, വൃക്കക്കല്ലുകൾ എന്നിവയിൽ ശസ്ത്രക്രിയ ഒഴിവാക്കി ഫലപ്രദമായ ഹോമിയോപ്പതി ചികിത്സാ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചതും, സ്വന്തം സ്ഥാപനത്തിലൂടെ പുതിയ തലമുറ ചികിത്സകർക്ക് അവസരങ്ങൾ സൃഷ്ടിച്ചതും, എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ‘വെളിയത്ത് ഹോമിയോപ്പതി’ എന്ന അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന സ്ഥാപനം വിജയകരമായി നടത്തുന്നതും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യബോധവൽക്കരണം നടത്തുന്നതുമാണ് ഡോ. അരുൺ ദാസ് വെളിയത്ത് -നെ അവാർഡിനർഹനാക്കിയത്. ഡോ. അരുണിന്റെ സഹധർമ്മിണി സിവിൽ എഞ്ചിനീയർ നീതു അരുൺ, മകൾ അഗ്നിത ദാസ്. 2026 ഫെബ്രുവരി 8ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമൊറയിൽ നടക്കുന്ന സഹ്യയുടെ 18-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ദേശീയ ശിൽപ്പശാലയിൽ, 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡുകള്‍ നമീബിയയിലെ ഒഷാന മേഖലയിൽ സ്ഥിതിചെയ്യുന്ന ഓഷകാട്ടി ഇന്റർമീഡിയറ്റ് ആശുപത്രിയിലെ സീനിയർ മെഡിക്കൽ സൂപ്രണ്ടായ ഡോ. റൂബൻ എസ്. കാനിമെ സമർപ്പിക്കും..

കോട്ടയം

തീയതി: 13/01/2026

SAHYA BEST LADY DOCTOR AWARD & BEST JUNIOR DOCTOR AWARD WINNERS

  • 2016 – Dr. Suneef Haneefa & Dr. Asha Jafar
  • 2017 – Dr. Jameel Sait & Dr. Mini Abraham
  • 2018 – Dr. Muhammed Aslam & Dr. Shameena Salim
  • 2019 – Dr. Muhammed Jaseel & Dr. Geetha Subhash
  • 2021 – Dr. Rakesh Krishna & Dr. Sindhu Pradeep
  • 2022 – Dr. Ameer V. & Dr. Safna Irshad
  • 2023 – Dr. Haleem K. T. & Dr. Sariga Sivan
  • 2024 – Dr. Akhil S. S. & Dr. Soumya Krishnan
  • 2025 - Dr Arundas Veliyath & Dr Faiza Moidu

#sahya #sahyabestjuniordoctoraward #sahyaaward #teamsahya #sahyaawards