ക്യാൻസർ, സ്വാന്തന - സൗഖ്യ ചികിത്സ, ഹോമിയോപ്പതി ഫലപ്രദം - ദേശീയ ശിൽപ്പശാല

ക്യാൻസർ, സ്വാന്തന - സൗഖ്യ ചികിത്സ, ഹോമിയോപ്പതി ഫലപ്രദം - ദേശീയ ശിൽപ്പശാല
Team SAHYA at HOMEOCAN 2026 at Hotel Dimora, Thiruvananthapuram.

തിരുവനതപുരം 8/02/2026: അർബുദരോഗികൾക്ക് സ്വാന്തന ചികിത്സയിയോടൊപ്പം രോഗം മാറുന്നതിനായുള്ള സൗഖ്യചികിത്സയിലും ഹോമിയോപ്പതി ഫലപ്രദമെന്ന് ദേശീയ ശില്പശാല. പരസ്പര പൂരകമായ ചികിത്സാ വിധികളിലൂടെ, വേദനനാരഹിതവും ആരോഗ്യ പരവുമായ ജീവിതം പ്രദാനം ചെയ്യുവാൻ സാധിക്കുമെന്ന് ശില്പശാലയിൽ പ്രബന്ധങ്ങള അവതരിപ്പിച്ച സ്വിറ്റ്സർലണ്ടിലെ ഇന്റർനാഷണൽ ഓങ്കോളജി ഇന്റഗ്രെറ്റഡ് ഓങ്കോളജി ട്രെയിനിങ് ഫാക്കൾടറ്റിയായ ഡോ:രവി ഡോക്ടർ അഭിപ്രായപ്പെട്ടു. ഒരു ചികിത്സാ രീതി മാത്രമാവലംബിക്കാതെ തനത് പ്രത്യേകതകളുള്ള മോഡേൺ മെഡിസിനും, ഹോമിയോപ്പതയും, ആവശ്യാനുസരണം തിരഞ്ഞെടുത്താൽ വേദനാ രഹിതവും, പാർശ്വഫല രഹിതവുമായ ചിലിത്സ ലഭ്യമാക്കുവാനാകുമെന്ന് മോഡേൺ മേസിസിനിലും, ഹോമിയോപ്പതിയിലും ബിരുദവും ബിരുദാനന്ദര ബിരുദവുമുള്ള, ചങ്ങാനാശ്ശേരി കോറൽ ഇന്റഗ്രെറ്റീവ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്റ്റർ ഡോ : ജോർജ്ജി കുരുവിള അറിയിച്ചു. ശ്വാസ കോശ, കരൾ ക്യാൻസറിലെ ഹോമിയോപ്പതി ചികിത്സാ പ്രോട്ടോകോൾ, മലപ്പുറം, വണ്ടൂരിൽ പ്രവർത്തിക്കുന്ന കേരളാ ഗവർമെന്റ് ഹോമിയോപ്പതിക് ക്യാൻസർ സെന്ററിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:വിനു കൃഷ്ണൻ അവതരിപ്പിച്ചു. മൾട്ടിപ്പിൾ മൈലോമ അടക്കമുള്ള ഗുരുതര ക്യാൻസർ രോഗങ്ങളിലുള്ള തന്നെ 32 വർഷത്തെ ചികിത്സാ പരിചയം, തൃശൂർ പെരുമ്പിലാവ് അലീസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്റ്റർ ഡോ : ഉമ്മർ അലി പങ്കുവെച്ചു. 2026 ഫെബ്രുവരി 8 ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറ യിൽ, സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യങ്‌സ്റ്റേഴ്സ് & അഡൽറ്റ്സ് (സഹ്യ ) സംഘടിപ്പിച്ച ദേശീയ ശിൽപ്പശാലയിൽ ഡോ: എസ്. ജി. ബിജു മോഡറെറ്റർ ആയിരുന്നു. സംസ്‌ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ച 18 ആം സംസ്ഥാന സമ്മേളനത്തിൽ, ഡോ:ബിനി ബൈജു, ഡോ : വി. ശ്രീകാന്ത്, ഡോ : അഖിൽ എസ് എസ്, ഡോ : ഹലിം കെ. റ്റി, ഡോ :സൗമ്യ കൃഷ്ണൻ, ഡോ : സരിഗ ശിവൻ തുടങ്ങിയവർ സംസാരിച്ചു. ഡോ : രവി ഡോക്ടർ സമ്മേളനം ഉത്ഘാടനം ചെയ്തു.

#homeocan2026 #teamsahya #cancer_workshop #cancercare