പ്രമേഹത്തിന് ഹോമിയോപതി
ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ എട്ടു സെക്കണ്ടിലും പ്രമേഹം മൂലം ലോകത്ത് ഒരു മരണം സംഭവിക്കുന്നുണ്ട്. ലോകത്തില്‍ ഏകദേശം 537 ദശലക്ഷത്തിനു മേലില്‍ ആള്‍ക്കാര്‍ പ്രമേഹ ബാധിതര്‍ ഉണ്ട് എന്നാണു കണക്കാക്കപെട്ടിട്ടുള്ളത്. ഇത് 2030 ഓടു കൂടി ഇരട്ടി ആവും എന്നും കരുതപ്പെടുന്നു.
അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രമേഹ ബാധിതര്‍ ആയികൊണ്ടിരിക്കുന്നത് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് എന്ന് കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു.
പ്രമേഹത്തിന്റെ തരങ്ങള്‍
പ്രമേഹം രണ്ടു തരത്തില്‍ ഉണ്ട്:
- ടൈപ്പ് – 1
- ടൈപ്പ് – 2
ഇതില്‍ ടൈപ്പ് – 1 പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നു. കേരളീയരെ ബാധിക്കുന്ന പ്രമേഹ രോഗത്തില്‍ ഏതാണ്ട് 90 ശതമാനവും ടൈപ്പ് – 2 പ്രമേഹമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജീവിത ശൈലി, വ്യായാമ രഹിത ജീവിതം, ഉയര്‍ന്ന കലോറി ഉള്ള ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം, അമിത വണ്ണം, ചില മരുന്നുകളുടെ ഉപയോഗം, ജനിതക കാരണങ്ങള്‍ തുടങ്ങിയവ ടൈപ്പ് – 2 പ്രമേഹത്തിന്റെ കാരണങ്ങളാണ്.
പരിശോധനകള്‍
രോഗത്തെ പറ്റി മനസ്സിലാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന ലാബ് പരിശോധനകള്‍:
- RBS
- FBS
- HbA1C
- C-Peptide
ചില തരം പ്രമേഹങ്ങളില്‍:
- AIA (Anti Insulin Antibody)
- Islet Cell Antibody (ICA)
എന്നിവ പോലുള്ള അത്യാധുനിക ലാബ് ടെസ്റ്റുകളും ആവശ്യമായി വരുന്നു.
C-Peptide ടെസ്റ്റിലൂടെ പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കും.
ടൈപ്പ് – 1 പ്രമേഹത്തില്‍ C-Peptide ന്റെ അളവ് ചികിത്സയില്‍ വളരെ പ്രധാനമാണ്.
HbA1C ടെസ്റ്റ് വഴി ഏതു രീതിയില്‍ ചികിത്സ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കാം. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കണോ വേണ്ടയോ എന്നത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
AIA, ICA തുടങ്ങിയ ആന്റിബോഡികള്‍ കൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നതെങ്കില്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ രീതിയിലുള്ള ചികിത്സയാണ് ഹോമിയോപതിയില്‍ നല്‍കുന്നത്.
ഹോമിയോപതിയില്‍ പ്രമേഹം പൂര്‍ണമായും ചികിത്സാ പ്രോട്ടോക്കോള്‍ വഴി ചികിത്സിക്കുന്ന രോഗമായതിനാല്‍, വ്യക്തമായ ലാബ് പരിശോധനകള്‍ രോഗ ചികിത്സയ്ക്ക് ആവശ്യമാണ്.
ചികിത്സ
കൃത്യമായ ലാബ് പരിശോധനകളുടെ സഹായത്തോടെ:
- രോഗത്തിന്റെ ശക്തി
- രോഗം എത്രത്തോളം ബാധിച്ചിരിക്കുന്നു
എന്നിവ വിലയിരുത്തിയാണ് രോഗ നിയന്ത്രണം നടത്തുന്നത്.
രോഗിയുടെ:
- മാനസിക പ്രത്യേകതകള്‍
- ശാരീരിക പ്രത്യേകതകള്‍
- രോഗം രോഗിയിലുണ്ടാക്കിയ മാറ്റങ്ങള്‍
എന്നിവ വിശദമായി മനസ്സിലാക്കി, റിപ്പര്‍ട്ടറൈസേഷന്‍ എന്ന പ്രക്രിയ വഴി വിശകലനം ചെയ്താണ് മരുന്ന് നിര്‍ദേശിക്കുന്നത്.
അതുകൊണ്ട് ഡോക്ടര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് രോഗി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നത് അത്യാവശ്യമാണ്.
വ്യക്തിഗത ചികിത്സയുടെ പ്രാധാന്യം
ചില സാഹചര്യങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ പ്രധാനമായി എടുത്തു കൊണ്ടുള്ള ചികിത്സ ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളില്‍ ലക്ഷണ ശമനം മാത്രമാണ് ചെയ്യുന്നത്.
തുടര്‍ന്ന് വ്യക്തിഗതമായ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് ചികിത്സ നല്‍കിയാല്‍ മാത്രമേ രോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.
ഹോമിയോപതിയും പ്രമേഹ നിയന്ത്രണവും
ഹോമിയോപതിയുടെ അടിസ്ഥാന തത്വങ്ങള്‍ അനുസരിച്ച് രോഗകാരണങ്ങള്‍ കൂടി കണക്കിലെടുത്തുള്ള ചികിത്സ വഴിയാണ് സൗഖ്യം സാധ്യമാകുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം എത്രത്തോളം നിലനില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് രോഗ സൗഖ്യം സാധ്യമാണോ എന്ന് വിലയിരുത്തുന്നത്.
പ്രമേഹ രോഗത്തിന്റെ നിയന്ത്രണത്തിനും പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ തടയുന്നതിനും ഹോമിയോപതിയില്‍ കൃത്യമായ ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമാണ്.
രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ വിശകലനം ചെയ്ത് കണ്ടെത്തുന്ന മരുന്നുകളാണ് ചികിത്സയ്ക്ക് നിര്‍ദേശിക്കുന്നത്.
സമാപനം
സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പ്രമേഹം എന്ന രോഗത്തെ വ്യക്തമായ ജീവിത ശൈലി നിയന്ത്രണത്തിലൂടെയും കൃത്യമായ ഹോമിയോപതി ചികിത്സയിലൂടെയും പൂര്‍ണമായും മാറ്റി നിര്‍ത്തി, ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തെയും ഭാവി തലമുറയെയും വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Dr. RAHEES K
MINHANS HOMEOPATHY
Multi-Specialty Clinic
Koyilandy
📞 9142 08 4242
📧 minhanshomeopathy@gmail.com
🌐 www.drraheesonline.com