SAHYA - GURUKULAM ( A Day With a Legend In Homoeopathy )

SAHYA - GURUKULAM ( A Day With a Legend In Homoeopathy )

Dear Doctors,
ടീം സഹ്യ 2026 - 27 ൽ ഗുരുകുലം എന്ന ഒരു പദ്ധതിക്ക് രൂപം നൽകി നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്നു. കാസർഗോഡ് മുതൽ കന്യാകുമാരി വരെ കേരള/തമിഴ്നാട് സംസ്ഥാനങ്ങളി ലായി 15 ജില്ലകളിലുള്ള സീനിയർ ഡോക്ടർ മാരുടെ ജില്ലയിലെത്തി അവരോടൊപ്പം ഒരു ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ, കേരളത്തിലെ ക്വാളിഫൈഡ് ഡോക്ടർ മാർക്ക് പ്രത്യേകിച്ച് ജൂനിയർ ഡോക്റ്റർമാരിലെ രണ്ടു തലമുറക്കു സംവദിക്കുന്നതിനുള്ള അവസരമാണ് ഗുരുകുലത്തിലൂടെ സഹ്യ വിഭാവനം ചെയ്യുന്നത്.
പ്രത്യേകിച്ച് സബ്ജക്ട് ഒന്നുമുണ്ടാവില്ല. ചികിത്സാനുഭവങ്ങളോടൊപ്പം ജീവിതാനുഭവങ്ങളും കൂടി പങ്കു വെയ്ക്കപ്പെടും. കടന്നു വന്ന കനൽ വഴികളിലെ, തടസ്സങ്ങളും പ്രയാസങ്ങളും കൂടി നാമറിയണമല്ലോ? പങ്കെടുക്കുന്നവർക്ക് ഹോമിയോപ്പതിയോട് കൂടുതൽ പ്രതിബദ്ധതയും അതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും സൃഷ്ടിക്കുക എന്നതും ഗുരുകുലത്തിന്റെ ഉദ്ദേശമാണ്. പൂർണ്ണമായും മലയാളമായിരിക്കും ഈ പരിപാടിയുടെ ഔദ്യോഗിക ഭാഷ എങ്കിലേ കൃത്യമായി സംവദിക്കുവാനാകൂ.

കേസുകളോ വീഡിയോ പ്രസന്റെഷനോ ഒക്കെയുണ്ടാകുമെങ്കിലും ഇൻട്രാക്ഷനായിരിക്കും മുൻ‌തൂക്കം. രാവിലേ 10 മണിക്കാരംഭിച്ചു വൈകുന്നേരം 4 മണിക്ക് ഗുരുകുലം അവസാനിക്കുമ്പോൾ പങ്കെടുക്കുന്നതിലെ ഏറ്റവും ജൂനിയറായ ഡോക്ടർ എല്ലാവരെയും പ്രതിനിധീകരിച്ചു ഒരു ഗുരുദക്ഷിണയും നൽകി, ജീവിതകാലം മുഴുവൻ സൂക്ഷിച്ചു വെയ്ക്കാവുന്ന ഓർമ്മകളുമായി പടിയിറങ്ങുമ്പോൾ, ആ ജില്ലയിലെ ഗുരുകുലം ആ വർഷത്തേക്ക് അവസാനിക്കും. അടുത്ത വർഷത്തെ ഗുരുകുലത്തിനായി കാത്തിരിക്കുവാൻ ആഗ്രഹം ജനിപ്പിക്കും വിധമാണ് ഗുരുകുലം ഒരുക്കുവാൻ ടീം സഹ്യ തയ്യാറാകുന്നത്.

ഒരു ദിവസം ഒരു ലജൻഡിനൊപ്പം എന്നതാണ് ഗുരുകുലത്തിന്റെ തീം. താഴെ പറയുന്ന ലജൻഡ്‌സ് നമ്മോടൊപ്പം ഒരു ദിവസം ചിലവഴിക്കാമെന്നു സമ്മതിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
1.Trivandrum - Dr. Bhagyalekshmi Mam
2. Kollam -Dr. R.S. Ajith Kumar
3. Pathanamthitta -Dr. Sunny Michale
4. Alappuzha - Dr. Madhusoodhana Panicker
5. Kottayam - Dr. Binoy Vallabhassery
6. Idukki - Dr. V.T Jacob
7. Ernakulam -Dr. Santha Chandran mam
8. Thrissur -Dr. Vijayakumar
9. Palakkad - Dr. MP Babu
10. Malappuram - Dr. Ummer Ali
11. Kozhikkod – Prof Dr.A .Esmail Sait sir
12. Wayanad -Dr. Bose P Simon
13. Kannur - Dr. Mathew Kurian
14. Kasargod - Dr. Radhakrishnan Nair
15. Kanyakumari- Prof Dr T Ajayan Sir

ഏറ്റവും ഹൃദ്യമായ രീതിയിൽ ഗുരുകുലം സംഘടിപ്പിക്കുവാൻ ഏറ്റവും മിടുക്കരായ കോർഡിനേറ്റർ മാരും സ്വമേധയാ തയ്യാറായി മുന്നോട്ടുവന്നുവെന്നത് സഹ്യ ഏറ്റവും ആവേശപൂർവ്വം ഹൃദയത്തിൽ സ്വീകരിക്കുന്നു. താഴെ പറയുന്ന കോർഡി നേറ്റർ മാർ ഗുരുകുലത്തിലെ വെളിച്ചമായി മാറും.
അവിടെത്തന്നെ തലമുറകളുടെ വിടവ് നാം നികത്തിക്കഴിഞ്ഞു 🙏. ഗുരുകുലം നടക്കുന്ന ഏകദേശ തീയ്യതി കൂടി നൽകുന്നു. രണ്ടു വർഷത്തെ പരിപാടി ആയതുകൊണ്ട് ചെറിയ മാറ്റങ്ങൾ ചിലപ്പോൾ വരാം.

  1. July 19, 2026: Kasargod Faculty: Dr. Radhakrishnan Nair . Coordinator :Dr. Revathi CM, 9496207402.
  2. October 25, 2026 Kanyakumari. Faculty: Prof: Dr. Ajayan Sir , Coordinator : Dr. Job, 8590421998
  3. November 15, 2026 Kannur. Faculty: Dr.Mathew Kurian, Coordinator :Dr. Sitara Rajan, 8921180650
  4. January 24,2027 Trivandrum. Faculty: Dr. Bhagyalekshmi Mam. Coordinator :Dr. Athira Krishnan. 9961859522
  5. March 21 2027 Wayanad Faculty: Dr. Bose Coordinator: Dr.Jithin Ouseph. 8892429745
  6. May 23, 2027 Kollam Faculty: Dr. R.S. Ajith Coordinator : Dr. Sai 8281215501
  7. July 18, 2027 Calicut. Faculty: Prof Dr. Esmail Sait sir . Coordinator :Dr. Shibin. 9746954305
  8. September 26, 2027 Pathanamthitta Faculty : Dr. Sunny Michael. Coordinator : Dr. Indulekha 9446187641
  9. November 21, 2027 Malappuram Faculty: Dr.Ummer Ali Coordinator : Dr. Sushin 9744380997
  10. January 23, 2028 Alappuzha Faculty: Dr Madhusoodanapanicker Coordinator : Dr. Shameena Salim.944 777 8856
  11. March 19 2028 Palakkad. Faculty : Dr.M P Babu Coordinator : Dr. Faiza Moidu 9947035583
  12. May 21,2028 Kottayam Faculty :Dr. Binoy Vallabhassery Coordinator : Dr. Libin 8460749318
  13. July 16, 2028 Thrissur. Faculty : Dr. Vijayakumar. Coordinator : Dr. Sooraj SS. 8301946984
  14. September 17, 2028 Idukki Faculty :Dr. VT Jacob. Coordinator : Dr. James Joseph. 6238709015
  15. November 19,2028 Ernakulam Faculty : Dr. Santha Chandran mam. Coordinator : Dr. Sumatha. 9487774241

താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക. ഗുരുകുലം പോലെ ഇന്ററാക്റ്റീവാകണ്ട ഒരു പരിപാടിക്ക് ആൾക്കൂട്ടം പാടില്ല എന്നതിനാൽ സീറ്റുകൾ ലിമിറ്റ് ചെയ്യുന്നതിൽ ക്ഷമിക്കുമല്ലോ? പണം ഒന്നും തന്നെ സഹ്യയുടെ അകൗണ്ടിൽ ഇപ്പോൾ അടയ്ക്കരുത് എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. അതൊക്കെ അതാത് സമയത്തു നമുക്ക് തീരുമാനിച്ചു വേണ്ടതുപോലെ ചെയ്യാം. സീറ്റുകൾ ആദ്യമേ ഉറപ്പിക്കുക. കേരളത്തിൽ നിന്നുമുള്ള ഡോക്ടർമാർക്കാ യാണ് ഈ പദ്ധതി. മലയാളം കേട്ടാൽ മനസിലാകുകയും സംസാരിക്കുവാനറിയുകയും ചെയ്യുന്ന ഡോക്ടർ മാർ മാത്രം രജിസ്റ്റർ ചെയ്യുക. അത് ഏത് സംസ്ഥാനത്തു നിന്നും ആയാലും വിരോധമില്ല.

Guruklam G-Form : https://forms.gle/gaRmp8FJd6RzJc2BA

ഡോ: എസ്. ജി. ബിജു