വീണ്ടും ചില മൂക്കൊലിപ്പുകാര്യങ്ങൾ !
അലർജിയുടെ ഭാഗമായി ഒരിക്കലെങ്കിലും മൂക്കൊലിപ്പ് നമ്മെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവുമല്ലോ?
അലർജിയുടെ മരുന്നു കഴിച്ചതിന് ശേഷവും, അലർജിയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെയും, മൂക്കിൽ നിന്ന് തുള്ളിയായി സ്രവം വന്നുകൊണ്ടിരുന്നാൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രത്യേകിച്ചും എൻഡോസ്കോപിക് സൈനസ് സർജറിയ്ക്ക് ശേഷമോ, മുഖത്തോ തലയിലോ ക്ഷതം ഉണ്ടായതിനുശേഷമോ ഇങ്ങനെ മൂക്കൊലിപ്പ് ഉണ്ടാകുന്നുവെങ്കിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
ഇടയ്ക്ക് തലവേദനയും ഉണ്ടാക്കുന്ന ഇത്തരം മൂക്കൊലിപ്പ്, തലച്ചോറിനെ സംരക്ഷിക്കുന്ന ദ്രാവകമായ CSF (Cerebro Spinal Fluid) ആയിരിക്കാനുള്ള സാധ്യതയുണ്ട്.
കാരണങ്ങൾ
• തലച്ചോറിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ ഉയർന്ന സമ്മർദ്ദം
• തലയ്ക്കോ മുഖത്തിനോ ഉണ്ടായ ക്ഷതം
• എൻഡോസ്കോപിക് സൈനസ് സർജറി
ലക്ഷണങ്ങൾ
സാധാരണയായി CSF പുറത്തേക്ക് വരാൻ പാടുള്ളതല്ല.
CSF ന്റെ ഒഴുക്ക് കൂടുതലായും ഒരു നാസാദ്വാരത്തിലൂടെ ആയിരിക്കും.
• തല കുനിയ്ക്കുമ്പോൾ ദ്രവത്തിന്റെ ഒഴുക്ക് കൂടുന്നു
• മലർന്നു കിടക്കുമ്പോൾ ഉപ്പുരുചിയുള്ള ദ്രാവകം തൊണ്ടയിലേക്ക് ഊർന്നിറങ്ങുന്നത്
• ജലദോഷ സ്രവം വഴുവഴുപ്പുള്ളതായിരിക്കും
• CSF പച്ചവെള്ളം പോലെ നേർത്തത് ആയിരിക്കും
വ്യത്യാസം തിരിച്ചറിയാൻ:
ഒരു കോട്ടൺ തുണിയിൽ സ്രവം ശേഖരിച്ച് ഉണങ്ങാൻ വിടുക
- CSF പറ്റിയ തുണിക്ക് മാറ്റമൊന്നും ഉണ്ടാകില്ല
- ജലദോഷ സ്രവം പറ്റിയ തുണി പശ മുക്കിയ പോലെ കട്ടിയായി ഇരിക്കും
രോഗനിർണയം
• മൂക്കിലെ സ്രവത്തിൽ Beta-2 Transferase ഉണ്ടോ എന്ന് പരിശോധിക്കുക
(ഈ പ്രോട്ടീൻ CSF ൽ മാത്രമാണ് കാണപ്പെടുന്നത്)
• സ്രവത്തിലെ ഷുഗറിന്റെ അളവ് പരിശോധിക്കുക
• CT / MRI / Nasal Endoscopy
ചികിത്സ
CSF റൈനോറിയ ഉണ്ടായാൽ മെനിഞ്ചൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതിനാൽ കൃത്യമായ പരിശോധനകളിലൂടെ രോഗാവസ്ഥയും അതിന് കാരണമായ ഘടകങ്ങളും കണ്ടെത്തി, അതിന് അനുയോജ്യമായ ചികിത്സ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ്.
Dr. Bini Byju, BHMS
Chief Consultant
Sugatha Homoeopathy, Chengannur