ELEVATE 2026 – SAHYA REORIENTATION

ELEVATE 2026 – SAHYA REORIENTATION

Sahya Faculty Team & TAASK Initiative

സഹ്യ ഫാക്കൽറ്റി ടീം, TAASK (Trailblazer's Academy for Attitude Skills and Knowledge) വർഷാ വർഷം നടത്തി വരുന്ന 'സെൽഫ് ഓറിയെന്റേഷൻ' ഇത്തവണയും "Elevate" എന്ന പേരിൽ ഫലപ്രദമായി നടപ്പിലാക്കിയ പി എസ് റ്റി ക്കും TAASK ചെയർമാൻ ഡോ:ഹലീമിനും അഭിനന്ദനങ്ങൾ!.


Objective of Self Orientation

സ്വന്തം വ്യക്തത്തിത്വവും, ചികിത്സാരംഗത്തെ മികവും മെച്ചപ്പെടുത്തിക്കൊണ്ട് ഹോമിയോപ്പതി സമൂഹത്തിനും അത് പകർന്നു നൽകുക എന്നതാണ് സെൽഫ് ഓറിയെന്റേഷന്റെ ലക്ഷ്യം.


New Initiatives Introduced

രോഗികളുടെ എണ്ണം നിലനിർത്തുവാനും, വർധിപ്പിക്കുവാനുമുള്ള, സീറോ ഇൻവെസ്റ്റ്‌മെന്റിൽ നടപ്പിലാക്കി വിജയിച്ച 30 ഇന പദ്ധതികൾക്ക് കൂടി TAASK ഇത്തവണ രൂപം നൽകി.

കൂടുതൽ പേർ അത് നടപ്പിലാക്കി ഉറപ്പിക്കുന്ന മുറയ്ക്ക് സഹ്യ അഡ്വാൻസ്ഡ് കോഴ്സിൽ അവ ഓരോന്നായി അവതരിപ്പിക്കപ്പെടും.

അവിടെ നിന്നും പിന്നീട് പൊതു ഹോമിയോപ്പതി സമൂഹത്തിൽ ആവശ്യമുള്ളവർക്ക് അവരോട് ചോദിച്ചു വാങ്ങാം.


Key Message to Homeopathy Community

'ELEVATE 2026' എന്ന ഈ വർഷത്തെ റീ ഓറിയെന്റേഷൻ, പൊതു ഹോമിയോപ്പതി സമൂഹത്തോട് വിജയമന്ത്രമായി ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ഒഴിവാക്കാവുന്ന രണ്ടു കാര്യങ്ങളാണ് പറയുവാനാഗ്രഹിക്കുന്നത്.


ഒന്ന് :

കഴിവതും പൊതു സമൂഹത്തിൽ "ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണ് ചികിത്സ" എന്ന് പറയാതിരിക്കുക.

ആദ്യത്തെ വാചകം മാത്രമേ ജനങ്ങളുടെ മനസ്സിൽ പതിയൂ.


രണ്ട് :

"Homeopathy Nevar Fails but Homeopaths may fail" എന്ന് വീണ്ടും വീണ്ടും പറയാതിരിക്കുക.

ലോകത്തുള്ള എല്ലാത്തിനും ബാധകമായ പരാജയം എന്നത് ഹോമിയോപ്പതി ക്കും ബാധകമാണ്.

നമ്മൾ നമ്മളോട് തന്നെ എന്റെ പരാജയമെന്ന് വീണ്ടും വീണ്ടും പറഞ്ഞ് പഴകിയാണ് ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത്.

ഇത്രയും കാലം ഇത് തന്നെ പറഞ്ഞിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലായെങ്കിൽ ഇനി ഒന്ന് മാറി ചിന്തിച്ചു കൂടെ?


ഇത് പറയുമ്പോൾ ഹോമിയോ വിരുദ്ധത തോന്നുന്നവർക്ക് ഈ രണ്ടു കാര്യങ്ങളും തള്ളികളഞ്ഞു കൊണ്ട് ഈ രണ്ടു കാര്യങ്ങളും തുടരുന്നതിൽ ഒരെതിർപ്പുമില്ല.

Team taask എന്തായാലും ഇത് രണ്ടും ഉപേക്ഷിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.


Author

ഡോ:എസ്. ജി. ബിജു (ഫൗണ്ടർ പേട്രൻ)