ഹോമിയോപ്പതിയും പുതിയ ഗവേഷണങ്ങളും
കുറെ സുഹൃത്തുക്കൾ ഹോമിയോപ്പതിക്കെതിരെ ഒരു ശാസ്ത്ര സംഘടന അടുത്ത ദിവസങ്ങളിൽ നടത്തിയ വിമർശനങ്ങളുടെ വീഡിയോ ക്ലിപ്പ് അയച്ചു തന്നുകൊണ്ട് എന്താണ് പ്രതികരണം? എന്ന് ചോദിക്കുന്നുണ്ട്. 25 വർഷമായി ഇത് സ്‌ഥിരം കാണുന്ന, ആവശ്യത്തിലേറെ പ്രതികരിച്ച ഒരാൾ എന്നുള്ള നിലയിൽ പറയട്ടെ അത്തരം വിമർശനങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഹോമിയോപ്പതി ഇത്രയെങ്കിലും വളർന്നത്, ആയുർവേദം ഇത്രയും വളർന്നതിനും മറ്റൊരു കാരണമില്ല. നമ്മൾ സമ ചിത്തതയോടെ, പക്വതയോടെ അത്തരം വിമർശനങ്ങളെ സ്വാഗതം ചെയ്യുവാൻ തയ്യാറാകണം. ശാസ്ത്രീയ രംഗത്ത് ഏതൊരു ചികിത്സാ സംവിധാനത്തിനും വളരാൻ ഏറ്റവും ശക്തമായ ഇന്ധനം വിമർശനങ്ങളാണ്. ഹോമിയോപ്പതിയെ കുറിച്ച് സ്കെപ്റ്റിക്സ് ഉയർത്തുന്ന ചോദ്യങ്ങൾ പലപ്പോഴും കടുപ്പമുള്ളതും അസ്വസ്‌ഥതയുള്ളവക്കുന്നതുമാകാം.പ്രത്യേകിച്ചും പ്രക്ട്ടീസ് ചെയ്തുകൊണ്ട് അനുദിനം ഫലപ്രാപ്തി നേരിൽ അനുഭവിക്കുന്നവർക്ക് അതേറെ അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ് എന്നാൽ ചികിത്സകരെക്കാൾ ഇപ്പോൾ ഗുണ ഫോയക്താക്കളായ രോഗികൾ, എന്താണ് പ്രതികരിക്കാത്തത് എന്ന് ചോദിച്ചു തുടങ്ങിയെന്നത് കഴിഞ്ഞ 5 വർഷം കൊണ്ടുണ്ടായ വലിയയൊരു മാറ്റമാണ്. അതിനെക്കളെല്ലാമുപരി വിമർശനങ്ങൾ തുറന്ന മനസ്സോടെ വായിച്ചെടുക്കാൻ ശ്രമിച്ചാൽ അതിലൂടെ തന്നെ “evidence”, “methodology”, “reproducibility” എന്നീ അടിസ്ഥാനങ്ങളെ കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങൾ നമുക്ക് ലഭിക്കും. ഉദാഹരണമായി PubMed ലുള്ള പുതിയ study protocol (PMID: 37843912) പോലുള്ള ശ്രമങ്ങളും, Central Council for Research in Homoeopathy നടത്തുന്ന systematic ഗവേഷണങ്ങളും കാണിക്കുന്നത് ഹോമിയോപ്പതി ഇന്ന് കൂടുതൽ കൃത്യതയോടെ ശാസ്ത്രീയ മാനദണ്ഡങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ്.അതിനു കാരണം ഈ സെലക്റ്റീവ് സ്കെപ്റ്റിസിസം എന്നൊ അല്ലെങ്കിൽ ഹോമിയോ വിരുദ്ധത എന്നോ ഒക്കെ നമ്മൾ വിളിക്കുന്ന, ഹോമിയോപ്പതി കൊണ്ട് യാതൊരു ഗുണവും ലഭിച്ചിട്ടില്ലാത്ത, ഇനി നാളെയും ലഭിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത ഈ വിമർശകർ ചെയ്‌ത സേവനമാണ്.അതിനാൽ വിമർശനങ്ങളെ പ്രതിരോധഭാവത്തിൽ മാത്രം കാണാതെ, quality മെച്ചപ്പെടുത്താനുള്ള feedback ആയി കാണുന്നത് തന്നെയാണ് യുക്തിസഹമായ സമീപനം.
അതേസമയം, ചില വിമർശനങ്ങൾ ശാസ്ത്രീയ ചർച്ചയുടെ പരിധി വിട്ട് വികാരപരമായോ ഏകപക്ഷീയമായോ മാറുന്നതായി തോന്നുന്നത് നിഷേധിക്കാനാകില്ല. പ്രത്യേകിച്ച് ആയുഷ് സിസ്റ്റങ്ങളെ മുഴുവൻ dismiss ചെയ്യുന്ന സമീപനം പലർക്കും “selective skepticism” എന്ന തോന്നൽ നൽകുന്നു. എന്നാൽ ഇത്തരം പ്രതികരണങ്ങൾ പോലും ഒരു തരത്തിൽ ഹോമിയോപ്പതിയെ കൂടുതൽ ശക്തമായി സ്വയം തെളിയിക്കാൻ പ്രേരിപ്പിക്കുന്നതാണ്. researchinhomeopathy.org പോലുള്ള ഡാറ്റാബേസുകൾ വഴി ലഭ്യമാകുന്ന വിപുലമായ പഠനങ്ങൾ, കൂടാതെ DOI: 10.2196/48479 പോലുള്ള പ്രസിദ്ധീകരണങ്ങൾ, ഈ രംഗത്ത് സഞ്ചരിക്കുന്ന ഗവേഷണവ്യാപ്തിയെ ലോകത്തിനു മുന്നിൽ തുറന്നു വെക്കുന്നു. അതായത്, വിമർശനങ്ങൾ ചിലപ്പോൾ അസന്തുലിതമെന്നു തോന്നിയാലും, അവ ഒരു “pressure test” പോലെ പ്രവർത്തിക്കുന്നുവെന്ന് സാരം.
അതിനാൽ, ഹോമിയോപ്പതിയുടെ ഭാവി വികാരപരമായ പ്രതികരണങ്ങളിൽ അല്ല, വിവേകപരമായ മറുപടികളിലാണ് ഉറപ്പിക്കേണ്ടത്. ശക്തമായ clinical documentation, ഉയർന്ന നിലവാരത്തിലുള്ള trials, തുറന്ന ചർച്ചകൾ എന്നിവ വഴി സിസ്റ്റം സ്വയം വളരുകയും വിശ്വാസ്യത നേടുകയും ചെയ്യും. വിമർശനങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, അവയെ സംവാദത്തിലേക്ക് മാറ്റുമ്പോൾ ഹോമിയോപ്പതി കൂടുതൽ പക്വതയോടെ മുന്നേറും. ഒടുവിൽ, ശാസ്ത്രത്തിന്റെ വഴിയിൽ നടക്കാൻ തീരുമാനിച്ച ഏത് സംവിധാനത്തിനും വിമർശനങ്ങൾ തടസ്സമല്ല, മറിച്ച് വളർച്ചയുടെ ദിശാസൂചികയാണ്. https://researchinhomeopathy.org/database/. ഈ ലിങ്കുകൾ പരിശോധിക്കാം. ഇത് സംപൂർണ്ണമെന്നല്ല. അവയൊക്കെ സം പൂർണ്ണമാക്കുവാൻ വിമർശനങ്ങൾ ഏറെ ഗുണം ചെയ്യും എന്നാണ് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടത്. ചികിത്സാ രംഗത്തുള്ളവർ ചികിത്സ തുടരുക. നമ്മുടെ ജോലി അത് മാത്രമാണെ ന്ന് ഡോ : സാമൂവൽ ഹാനിമാൻ ഓർഗാനോൺ ആദ്യം ഖണ്ടികയിൽ തന്നെ പറഞ്ഞിട്ടുണ്ട്. റിസേർച്ച് ന്റെ അഭാവത്തെ കുറിച്ചൊക്കെ ആധികാരികമായി ആ രംഗത്ത് പ്രവര്യഹിക്കുന്നവർ മറുപിടി കൊടുക്കട്ടെ, അതും ആവശ്യമുള്ളപ്പോൾ മാത്രം. വാക്കുകളെക്കാൾ പ്രവർത്തിയിലൂടെയാവട്ടെ അവരുടെയും മറുപടികൾ.
ഡോ: എസ്. ജി ബിജു.